അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ സി​പി​എം വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ കൂ​ട്ടു​പി​ടി​ക്കു​ന്നു: കു​ഞ്ഞാ​ലി​ക്കു​ട്ടി
Sunday, September 20, 2020 12:22 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ ചെ​റു​ക്കാ​നും അ​തി​ന് പ​ട​ച്ച​ട്ട ഉ​ണ്ടാ​ക്കാ​നും സി​പി​എം വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കു​ഞ്ഞാ​ലി​ക്കു​ട്ടി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ച​ര്‍​ച്ച​ക​ള്‍ വ​ഴി മാ​റ്റി സ​ര്‍​ക്കാ​ര്‍ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്തി​യ ആ​ളു​ക​ൾ വി​ശു​ദ്ധ ഗ്ര​ന്ഥ​വും ഈ​ന്ത​പ്പ​ഴ​വും കൊ​ണ്ടു​വ​ന്ന് വി​ത​ര​ണം ചെ​യ്തു​വെ​ന്ന് പ​റ​യു​മ്പോ​ൾ ജ​ന​ങ്ങ​ൾ സം​ശ​യി​ക്കും. അ​തേ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണ​വും അ​ന്വേ​ഷ​ണ​വും വേ​ണ​മെ​ന്ന് പ​റ​യു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്.

ഇ​ത്ത​രം അ​ഴി​മ​തി​ക​ളെ ചെ​റു​ക്കാ​ൻ, അ​തി​ന് പ​ട​ച്ച​ട്ട ഉ​ണ്ടാ​ക്കാ​ൻ വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ കൂ​ട്ടു​പി​ടി​ച്ച് ച​ർ​ച്ച വ​ഴി​മാ​റ്റു​ക​യാ​ണ്. അ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നേ​ര്‍​ക്ക് നേ​രെ മ​റു​പ​ടി പ​റ​യ​ണം. വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള അ​ട​വ് പു​റ​ത്ത് എ​ടു​ത്ത​വ​ര്‍ ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.