ജോ​സ​ഫി​നെ​യും മോ​ൻ​സി​നെ​യും അ​യോ​ഗ്യ​രാ​ക്ക​ണം; സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി ജോ​സ് വി​ഭാ​ഗം
Tuesday, September 22, 2020 5:20 PM IST
കോ​ട്ട​യം: പി.​ജെ. ജോ​സ​ഫി​നേ​യും മോ​ൻ​സ് ജോ​സ​ഫി​നേ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി.

സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലും രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ർ​ട്ടി തീ​രു​മാ​നം ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി.

അ​തേ​സ​മ​യം, സി.​എ​ഫ് തോ​മ​സ് എം​എ​ൽ​എ അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് അ​ന്ന് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.