ഐ​എ​സ് കേ​സ്: സു​ബ്ഹാ​നി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശിക്ഷ
Monday, September 28, 2020 12:19 PM IST
കൊ​ച്ചി: ഐ​എ​സ് ഭീ​ക​ര​രു​മാ​യി ചേ​ർ​ന്ന് ഇ​റാ​ഖി​നെ​തി​രേ യു​ദ്ധം ചെ​യ്തെ​ന്ന കേ​സി​ലെ പ്ര​തി സു​ബ്ഹാ​നി ഹാ​ജ മൊ​യ്തീ​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. 2,10,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സി​ലെ ഏ​ക പ്ര​തി​യാ​യ സു​ബ്ഹാ​നി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കൊച്ചി പ്ര​ത്യേ​ക എ​ന്‍ഐ​എ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 125 പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​ര​ള​ത്തി​ലെ ആ​ദ്യ കേ​സാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.