വി. ​മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ർ​ശം മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ജി​ക്കാ​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, October 19, 2020 8:04 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മു​ര​ളീ​ധ​ര​ന്‍റെ വി​മ​ര്‍​ശ​നം മ​ന്ത്രി സ്ഥാ​ന​ത്തി​ന് ചേ​രാ​ത്ത​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ര​ളീ​ധ​ര​ന്‍റെ ഇ​ട​പെ​ട​ല്‍ തീ​ര്‍​ത്തും അ​പ​ക്വ​മാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ന്ന പാ​ളി​ച്ച​യു​ടെ വി​ല​യാ​ണ് കേ​ര​ളം ഇ​പ്പോ​ൾ ന​ൽ​കു​ന്ന​തെ​ന്ന കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ദ്ധ​ൻ പ​റ​ഞ്ഞ​തി​നെ മു​ന്‍ നി​ര്‍​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് വി ​മു​ര​ളീ​ധ​ര​ന്‍ ന​ട​ത്തി​യ​ത്.

മ​ഹാ​മാ​രി​യെ പ്ര​ചാ​ര​വേ​ല​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഇ​ട​തു സ​ർ​ക്കാ​ർ നീ​ക്ക​മാ​ണ് ജ​ന​ങ്ങ​ളെ കോ​വി​ഡി​ന് എ​റി​ഞ്ഞു​കൊ​ടു​ത്ത​തെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി​യു​ള്ള പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.