ബ്ര​സീ​ലി​ൽ കോ-​വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റെ​ടു​ത്തി​രു​ന്ന​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, October 22, 2020 5:35 AM IST
റി​യോ ഡി ​ഷാ​നെ​യ്റോ: ബ്ര​സീ​ലി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റെ​ടു​ത്തി​രു​ന്ന​യാ​ൾ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. 28 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

ബ്ര​സീ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഓ​ക്സ്ഫ​ർ​ഡ് കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​നാ​ണ് ഇ​ദ്ദേ​ഹം ത​യാ​റെ​ടു​ത്തി​രു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നോ ഇ​ല്ല​യോ എ​ന്ന കാ​ര്യം ബ്ര​സീ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ച്ചും കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ഇ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഓ​ക്സ്ഫ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല ബ്രി​ട്ടീ​ഷ്- സ്വീ​ഡി​ഷ് മ​ൾ​ട്ടി നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യാ​യ അ​സ്ട്ര​സെ​ൻ​ക​യു​മാ​യി ചേ​ർ​ന്നാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ഓ​ക്സ്ഫ​ർ​ഡി​ന്‍റെ കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണംം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.