യു​എ​ഇ​ക്ക് എ​ഫ്- 35 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ൽ​കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക; അം​ഗീ​കാ​രം ന​ൽ​കി ഇ​സ്ര​യേ​ൽ
Monday, October 26, 2020 4:41 AM IST
ജ​റു​സ​ലേം: അ​മേ​രി​ക്ക​യി​ൽ നി​ന്ന് എ​ഫ്- 35 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള യു​എ​ഇ​യു​ടെ താ​ത്പ​ര്യ​ത്തി​ന് ഇ​സ്ര​യേ​ലി​ന്‍റെ അം​ഗീ​കാ​രം. ശ​നി​യാ​ഴ്ച​യാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹൂ ഇ​ത് സം​ബ​ന്ധി​ച്ച അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് യു​എ​ഇ​യും ഇ​സ്ര​യേ​ലും ത​മ്മി​ൽ സ​മാ​ധാ​ന ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്.​യു​ദ്ധ​വി​മാ​ന വി​ൽ​പ​ന യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ എ​ഫ് 35 യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ള്ള ഒ​രേ​യൊ​രു അ​റ​ബ് രാ​ജ്യ​വും മ​ദ്ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് ഇ​സ്ര​യേ​ൽ ക​ഴി​ഞ്ഞാ​ൽ ഇ​ത്ത​രം വി​മാ​ന​ങ്ങ​ൾ കൈ​വ​ശ​വു​മു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​വു​മാ​വും യു​എ​ഇ.

അ​തേ​സ​മ​യം യു​എ​ഇ​യു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​റി​ന്‍റെ ഭാ​ഗ​മ​ല്ല യു​ദ്ധ​വി​മാ​ന കൈ​മാ​റ്റ​മെ​ന്ന് നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് യു​എ​ഇ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ഫ് 35 വി​മാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള യു​എ​ഇ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.