മു​ന്നോ​ക്ക സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തോ​ട് യോ​ജിപ്പെന്ന് മു​ല്ല​പ്പ​ള്ളി
Wednesday, October 28, 2020 11:34 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ന്നോ​ക്ക സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തോ​ട് യോ​ജി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​നെ​ന്നും സീ​റോ ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ അ​ഭി​പ്രാ​യ​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ സി​പി​എം വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം യു​ഡി​എ​ഫി​ല്‍ മു​സ്‌​ലിം ലീ​ഗ് മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നെ​തി​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.