ആ​ന്ധ്ര​യി​ൽ വാ​ൻ മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Friday, October 30, 2020 7:57 AM IST
ഈ​സ്റ്റ് ഗോ​ദാ​വ​രി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ൽ വാ​ൻ മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ‌

ഈ​സ്റ്റ് ഗോ​ദാ​വ​രി​യി​ലെ ത​ന്തി​കൊ​ണ്ട ഗ്രാ​മ​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ പ​തി​ന​ഞ്ചം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.