ബി​ഹാ​റി​ൽ സ്റ്റേ​ജ് ത​ക​ർ​ന്നു വീ​ണ് പ​പ്പു യാ​ദ​വി​ന് പ​രി​ക്ക്
Saturday, October 31, 2020 7:25 PM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ വേ​ദി ത​ക​ർ​ന്നു വീ​ണ് ജ​ൻ അ​ധി​കാ​ർ പാ​ർ​ട്ടി-​ലോ​ക്താ​ന്ത്രി​ക് നേ​താ​വ് പ​പ്പു യാ​ദ​വി​ന് പ​രി​ക്ക്. വേ​ദി​യി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും അ​ധി​കം ആ​ളു​ക​ൾ ക​യ​റി​യ​താ​ണ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്.

സം​ഭ​വ​ത്തി​ൽ നി​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​പ്പു യാ​ദ​വി​ന്‍റെ വ​ല​ത് കൈ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

53 കാ​ര​നാ​യ യാ​ദ​വ് പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് സ്റ്റേ​ജ് ത​ക​ർ​ന്ന​ത്. ഇ​ന്ന് ബി​ഹാ​റി​ൽ സ​മാ​ന​മാ​യ മ​റ്റൊ​രു അ​പ​ക​ട​വും സം​ഭ​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.