നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം
Sunday, November 22, 2020 1:08 PM IST
ര​ജൗ​രി: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം. കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.15നാ​യി​രു​ന്നു സം​ഭ​വം.

ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പാ​ക് നീ​ക്കം. യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ വെ​ടി​യു​തി​ർ​ക്കു​ക​യും ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ശ​നി​യാ​ഴ്ച ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു​വ​രി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​തി​ർ​ത്തി ലം​ഘി​ച്ച് ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.