ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​വ​രു​ന്നു...! പ​ര​ന്പ​ര​യി​ൽ നാ​ല് ടെ​സ്റ്റും മൂ​ന്ന് ഏ​ക​ദി​ന​വും, ട്വ​ന്‍റി-20 അ​ഞ്ച്
Tuesday, November 24, 2020 10:23 PM IST
കോ​ൽ​ക്ക​ത്ത: അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ഇ​ന്ത്യ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീം ​അ​ഞ്ച് ട്വ​ന്‍റി-20 മ​ത്സ​രം ക​ളി​ക്കു​മെ​ന്ന് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി. പ​ര​ന്പ​ര​യി​ൽ നാ​ല് ടെ​സ്റ്റും മൂ​ന്ന് ഏ​ക​ദി​ന​വും ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ഡേ-​നൈ​റ്റ് ടെ​സ്റ്റ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​മെ​ന്ന് നേ​ര​ത്തേ ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ​ര​ന്പ​ര​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.