ഫി​ഞ്ചി​നും സ്മി​ത്തി​നും സെ​ഞ്ചു​റി; റ​ണ്‍​മ​ല​യ്ക്ക് മു​ന്നി​ൽ ഇ​ന്ത്യ
Friday, November 27, 2020 1:56 PM IST
സി​ഡ്നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. നാ​യ​ക​ൻ ആ​രോ​ണ്‍ ഫി​ഞ്ച്, സ്റ്റീ​വ് സ്മി​ത്ത് എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 374 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ഇ​ന്ത്യ​യ്ക്കെ​തി​രേ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സ്കോ​റാ​ണ് സി​ഡ്നി​യി​ൽ പി​റ​ന്ന​ത്.

അ​തി​വേ​ഗ സെ​ഞ്ചു​റി നേ​ടി​യ സ്മി​ത്ത് 66 പ​ന്തി​ൽ 105 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 11 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു സ്മി​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. ഫി​ഞ്ച് 124 പ​ന്തി​ൽ 114 റ​ണ്‍​സ് നേ​ടി. ഡേ​വി​ഡ് വാ​ർ​ണ​ർ (69), ഗ്ലെ​ൻ മാ​ക്സ് വെ​ൽ (19 പ​ന്തി​ൽ 45) എ​ന്നി​വ​രും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു.

ടോ​സ് ല​ഭി​ച്ച ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് ഓ​പ്പ​ണ​ർ​മാ​ർ ക​രു​ത​ലോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ഫി​ഞ്ച്-​വാ​ർ​ണ​ർ സ​ഖ്യം 27.5 ഓ​വ​റി​ൽ 156 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് പി​രി​ഞ്ഞ​ത്. എ​ന്നാ​ൽ വാ​ർ​ണ​ർ വീ​ണ​തോ​ടെ ക്രീ​സി​ലെ​ത്തി​യ സ്മി​ത്ത് പ​തി​വ് മൂ​ഡി​ല​ല്ലാ​യി​രു​ന്നു. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച സ്മി​ത്ത് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ സി​ഡ്നി ഗ്രൗ​ണ്ടി​ന്‍റെ നാ​ലു​പാ​ടും പാ​യി​ച്ചു. ഇ​തി​നി​ടെ ശ്ര​ദ്ധ​യോ​ടെ നാ​യ​ക​ൻ ഫി​ഞ്ച് ഒ​രു​വ​ശം കാ​ത്തു​സൂ​ക്ഷി​ച്ചു.

ഫി​ഞ്ചും മാ​ർ​ക്ക​സ് സ്റ്റോ​യി​ന​സും (0) അ​ടു​ത്ത​ടു​ത്ത പ​ന്തി​ൽ പു​റ​ത്താ​യെ​ങ്കി​ലും സ്മി​ത്തി​ന് കൂ​ട്ടാ​യി മാ​ക്സ് വെ​ൽ എ​ത്തി​യ​തോ​ടെ ഓ​സീ​സ് സ്കോ​ർ കു​തി​ച്ചു​യ​ർ​ന്നു. 19 പ​ന്തു​ക​ൾ മാ​ത്രം നേ​രി​ട്ട മാ​ക്സ് വെ​ൽ അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സും പ​റ​ത്തി. 13 പ​ന്തി​ൽ 17 റ​ണ്‍​സ് നേ​ടി​യ അ​ല​ക്സ് കാ​രി പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​ന്ത്യ​ൻ നി​ര​യി​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് ഷ​മി മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. യു​സ് വേ​ന്ദ്ര ച​ഹ​ൽ 10 ഓ​വ​റി​ൽ 89 റ​ണ്‍​സും ന​വ​ദീ​പ് സെ​യ്നി 10 ഓ​വ​റി​ൽ 83 റ​ണ്‍​സും വാ​ങ്ങി​ക്കൂ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.