ഏ​ക​ദി​നത്തിൽ അ​തി​വേ​ഗ 1000 റ​ണ്‍​സ് നേട്ടത്തിൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ
Friday, November 27, 2020 11:24 PM IST
സി​ഡ്നി: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ അ​തി​വേ​ഗം 1000 റ​ണ്‍​സ് നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​ണ് ഹാ​ർ‌​ദി​ക്ക് ഈ ​റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന​ത്.

857 പ​ന്തി​ൽ​നി​ന്നാ​ണ് ഹാ​ർ​ദി​ക് 1000 ക​ട​ന്ന​ത്. ഈ ​നേ​ട്ട​ത്തി​ൽ ആ്ര​ന്ദേ റ​സ​ൽ (787 പ​ന്ത്), ലൂ​ക് റോ​ഞ്ചി (807), ഷാ​ഹി​ദ് അ​ഫ്രീ​ദി (834), കോ​റി ആ​ൻ​ഡേ​ഴ്സ​ണ്‍ (854) എ​ന്നി​വ​ർ​ക്ക് പി​ന്നി​ൽ ലോ​ക​ത്തി​ൽ അ​ഞ്ചാ​മ​താ​ണ് ഹാ​ർ​ദി​ക്.

66 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ ഹാ​ർ​ദി​ക്കാ​യിരുന്നു ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. 76 പ​ന്തി​ൽ 90 റ​ണ്‍​സ് ആ​ണ് ഹാ​ർ​ദി​ക് സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.