മു​ക്ക​ത്ത് ലോ​റി കി​ണ​റ്റി​ൽ പ​തി​ച്ചു; ഡ്രൈ​വ​റും ക്ലീ​ന​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Saturday, November 28, 2020 3:29 PM IST
മു​ക്കം: കോ​ഴി​ക്കോ​ട് മു​ക്കം പു​ൽ​പ്പ​റ​മ്പി​നു സ​മീ​പം ക​ല്ലു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും ക്ലീ​ന​റും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

ചെ​റി​യ ക​യ​റ്റ​ത്തി​ൽ നി​ന്ന് ക​ല്ല് ഇ​റ​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം പി​ന്നി​ലോ​ട്ടു ഉ​രു​ണ്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും ക്ലീ​ന​റും ഉ​ട​ൻ ത​ന്നെ പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

മു​ക്കം അ​ഗ്നി​ശ​മ​ന​സേ​ന, പോ​ലീ​സ്, സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.