ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ ചു​ഴ​ലി​ക്കാ​റ്റാ​കും; സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Tuesday, December 1, 2020 8:20 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റ​ന്നാ​ൾ ക​ന്യാ​കു​മാ​രി തീ​ര​ത്തെ​ത്തും. വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച റെ​ഡ് അ​ല​ർ​ട്ടും കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഇ​ന്നും ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ബുധനാഴ്ചയും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ബുധനാഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള തീ​ര​ത്തു​നി​ന്നു ക​ട​ലി​ൽ പോ​കു​ന്ന​തു നി​രോ​ധി​ച്ചു.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തു​നി​ന്ന് 680 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം ചൊവ്വാഴ്ച രാ​വി​ലെ​യോ​ടെ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​വും തു​ട​ർ​ന്ന് ചു​ഴ​ലി​ക്കാ​റ്റു​മാ​യി മാ​റു​മെ​ന്നു​മാ​ണ് നി​ഗ​മ​നം. ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യാ​ൽ "ബു​റേ​വി’ എ​ന്ന പേ​രാ​യി​രി​ക്കും ന​ൽ​കു​ക. മാ​ല​ദ്വീ​പാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന് പേ​ര് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം കേ​ന്ദ്ര​സേ​ന​യു​ടെ സ​ഹാ​യം തേ​ടി. നേ​വി​യോ​ടും കോ​സ്റ്റ്ഗാ​ര്‍​ഡി​നോ​ടും തീ​ര​ത്ത് നി​ന്ന് 30 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ക​പ്പ​ലു​ക​ള്‍ സ​ജ്ജ​മാ​ക്കാ ൻ ​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.