പ്ലാ​സ്മ തെ​റാ​പ്പി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി; ദാ​താ​വി​നും സ്വീ​ക​ര്‍​ത്താ​വി​നും ആ​ന്‍റി​ബോ​ഡി​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും
Tuesday, December 1, 2020 7:22 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 കോ​ണ്‍​വ​ല​സ​ന്‍റ് പ്ലാ​സ്മ തെ​റാ​പ്പി (സി​പി​ടി) ന​ല്‍​കു​ന്ന​തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. പു​തി​യ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​തി​ലാ​ണ് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി​യ​ത്.

ഇ​നി​മു​ത​ല്‍ പ്ലാ​സ്മ ന​ല്‍​കു​ന്ന​യാ​ള്‍​ക്കും സ്വീ​ക​രി​ക്കു​ന്ന​യാ​ള്‍​ക്കും ആ​ന്‍റി​ബോ​ഡി ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും പ്ലാ​സ്മ തെ​റാ​പ്പി ന​ല്‍​കു​ന്ന​ത്. പ്ലാ​സ്മ ന​ല്‍​കു​ന്ന​യാ​ളു​ടെ ര​ക്ത​ത്തി​ല്‍ മ​തി​യാ​യ ആ​ന്‍റി​ബോ​ഡി ഉ​ണ്ടോ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യാ​യി​രി​ക്കും പ്ലാ​സ്മ എ​ടു​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ത​ന്നെ സ്വീ​ക​രി​ക്കു​ന്ന ആ​ള്‍​ക്ക് ആ​ന്‍റി​ബോ​ഡി ഇ​ല്ലെ​ങ്കി​ല്‍ മാ​ത്ര​മേ പ്ലാ​സ്മ ചി​കി​ത്സ ന​ല്‍​കു​ക​യു​ള്ളൂ. കോ​വി​ഡ് ബാ​ധി​ച്ച് 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഓ​ക്സി​ജ​ന്‍ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന മി​ത തീ​വ്ര​ത​യു​ള്ള രോ​ഗി​ക​ള്‍​ക്കാ​യി​രി​ക്കും ഇ​നി മു​ത​ല്‍ പ്ലാ​സ്മ തെ​റാ​പ്പി ന​ല്‍​കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും പ്ര​ധാ​ന കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് കോ​ണ്‍​വ​ല​സ​ന്‍റ് പ്ലാ​സ്മ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു വ​രു​ന്നു​ണ്ട്. രോ​ഗം സു​ഖ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ ര​ക്ത​ത്തി​ലെ പ്ലാ​സ്മ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന രീ​തി​യാ​ണ് കോ​വി​ഡ് കോ​ണ്‍​വ​ല​സ​ന്‍റ് പ്ലാ​സ്മ തെ​റാ​പ്പി.

കോ​വി​ഡ് ബാ​ധ അ​തി​ജീ​വി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ വൈ​റ​സി​നെ ചെ​റു​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ആ​ന്‍റി​ബോ​ഡി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടാ​കും. രോ​ഗം ഭേ​ദ​മാ​യി​ക്ക​ഴി​ഞ്ഞാ​ലും ഈ ​ആ​ന്‍റി​ബോ​ഡി​ക​ള്‍ ശ​രീ​ര​ത്തി​ല്‍ അ​വ​ശേ​ഷി​ക്കും. ഈ​യൊ​രു മാ​ര്‍​ഗം പി​ന്തു​ട​ര്‍​ന്നാ​ണ് കോ​വി​ഡ് കോ​ണ്‍​വ​ല​സ​ന്‍റ് പ്ലാ​സ്മ കേ​ര​ള​ത്തി​ലും പ​രീ​ക്ഷി​ച്ച​ത്.

പ​നി, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കോ​വി​ഡ് രോ​ഗ മു​ക്ത​രി​ല്‍ നി​ന്നാ​ണ് പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്. രോ​ഗ​മു​ക്തി നേ​ടി 28 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും പ്ലാ​സ്മ സ്വീ​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.