രാ​ജി​വെ​ക്കേ​ണ്ട​ത് ധ​ന​മ​ന്ത്രി​യ​ല്ല ചെ​ന്നി​ത്ത​ല​യെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ന്‍
Wednesday, December 2, 2020 2:47 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ് സ്പീ​ക്ക​ർ നി​യ​മ​സ​ഭ എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് വി​ട്ട​തി​നു പി​ന്നാ​ലെ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ.

രാ​ജി​വെ​ക്കേ​ണ്ട​ത് ധ​ന​മ​ന്ത്രി​യ​ല്ല ചെ​ന്നി​ത്ത​ല​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ​യാ​ണു​ള്ള​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. കെ​സ്എ​ഫ്ഇ വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെ​സ്എ​ഫ് ഇ​യു​ടെ പ്ര​വ​ര്‍​ത്ത​നം ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​വി​ലു​ള്ള​താ​ണ്. വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ​ങ്ങ​ള്‍ വ​ന്നു. ധ​ന​മ​ന്ത്രി ഒ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞു. മ​റ്റ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ണ്ടാ​യി. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​മി​ച്ച് ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ല.

ഒ​രു​മി​ച്ചി​രു​ന്ന് ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ഭി​പ്രാ​യം പി​ന്നീ​ട് പ​റ​യു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.