‘വോ​ൾ​ഗ ഭ്രാ​ന്ത​ൻ’ അറസ്റ്റിൽ‌; 26 വ​യോ​ധി​ക​മാ​രെ കൊ​ന്ന പ്ര​തി പി​ടി​യി​ൽ
Thursday, December 3, 2020 4:18 AM IST
മോ​സ്കോ: മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ 26 വ​യോ​ധി​ക​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന യു​വാ​വി​നെ റ​ഷ്യ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​സാ​ൻ ന​ഗ​ര​വാ​സി​യാ​യ റേ​ഡി​ക് ടാ​ഗി​റോ​വ്(38) ആ​ണു പി​ടി​യി​ലാ​യ​ത്.

സെ​ൻ​ട്ര​ൽ റ​ഷ്യ​യി​ൽ വോ​ൾ​ഗ ന​ദീ​തീ​ര​ത്തോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ ‘വോ​ൾ​ഗ ഭ്രാ​ന്ത​ൻ’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന കു​റ്റ​വാ​ളി ഇ​യാ​ളാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. 2011- 12 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക​ങ്ങ​ൾ.

പൂ​ട്ടു നി​ർ​മാ​താ​വാ​യ ടാ​ഗി​റോ​വ് എ​ന്തെ​ങ്കി​ലും തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യോ​ധി​ക​മാ​രു​ടെ വീ​ട്ടി​ൽ പ്ര​വേ​ശി​ച്ച് തു​ണി​യോ, ഇ​ല​ക്‌​ട്രി​ക് വ​യ​റോ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല ന​ട​ത്തി​യെ​ന്നാ​ണ് അ​നു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.