രാ​ജ്യ​ത്ത് പു​തി​യ 35,551 കോ​വി​ഡ് കേ​സു​ക​ൾ; 526 മ​ര​ണം
Friday, December 4, 2020 8:47 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പു​തി​യ 35,551 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 95.3 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

ഇ​ന്ന​ലെ മാ​ത്രം 526 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1,38,648 ആ​യി. 1,38,648 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ആ​റ​ര​ക്കോ​ടി ക​വി​ഞ്ഞു. 65,531,477 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​ത്താ​കെ 1,511,781 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. ഇ​തു​വ​രെ 14,535,196 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യ്ക്കു തൊ​ട്ടു​പി​ന്നി​ൽ ര​ണ്ടാ​മ​താ​യി ഇ​ന്ത്യ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.