അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മം; ജാ​ക്ക് മാ ​വീ​ണ്ടും പൊ​തു​വേ​ദി​യി​ൽ
Wednesday, January 20, 2021 12:00 PM IST
ബീ​ജിം​ഗ്: ആ​ലി​ബാ​ബ സ്ഥാ​പ​ക​ന്‍ ജാ​ക്ക് മാ ​വീ​ണ്ടും പൊ​തു​വേ​ദി​യി​ല്‍. ഏ​റെ നാ​ള​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മ​മി​ട്ടാ​ണ് ജാ​ക്ക് മാ ​വീ​ണ്ടും പൊ​തു​വേ​ദി​യി​ല്‍ എ​ത്തി​യ​ത്. ഗ്രാ​മീ​ണ അ​ധ്യാ​പ​ക​ര്‍​ക്കാ​യു​ള്ള അ​നു​മോ​ദ​ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ചെ​നീ​സ് സ​ര്‍​ക്കാ​രി​നെ​യും സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള ബാ​ങ്കു​ക​ളെ​യും ജാ​ക്ക് മാ ​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ജാ​ക്ക്മാ​യ്‌​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പി​ന്നീ​ട് ഏ​റ നാ​ളു​ക​ളാ​യി പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രു​ന്ന അ​ദ്ദേ​ഹ​ത്തെ പ​റ്റി നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ളും പ​ര​ന്നി​രു​ന്നു. ജാ​ക്മാ​യെ ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം. എ​ന്നാ​ൽ ഈ ​കിം​വ​ദ​ന്തി​ക​ൾ​ക്ക് വി​രാ​മ​മി​ട്ടാ​ണ് അ​ദ്ദേ​ഹം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ‌ച​ട‌​ങ്ങി​ൽ എ​വി​ടെ നി​ന്നാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------