അ​ക്‌​സ​ഞ്ച​റി​നെ മ​റി​ക​ട​ന്നു; ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ഐ​ടി ക​മ്പ​നി​യാ​യി ടി​സി​എ​സ്
Monday, January 25, 2021 4:08 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​ടി സേ​വ​ന ക​മ്പ​നി​യാ​യ ടാ​റ്റ ക​ൺ​സ​ൽ​റ്റ​ൻ​സി സ​ർ​വീ​സ് (ടി​സി​എ​സ്) വീ​ണ്ടും ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ഐ​ടി ക​മ്പ​നി​യാ​യി. അ​മേ​രി​ക്ക​ൻ-​ഐ​റി​ഷ് മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​യാ​യ അ​ക്‌​സ​ഞ്ച​റി​നെ പി​ന്നി​ലാ​ക്കി​യാ​ണ് ടി​സി​എ​സ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച ക​മ്പ​നി​യു​ടെ വി​പ​ണി​മൂ​ല്യം 169.9 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു.

2018ൽ ​ഐ​ബി​എ​മ്മാ​യി​രു​ന്നു വി​പ​ണി മൂ​ല്യ​ത്തി​ൽ മു​ന്നി​ൽ. ടി​സി​എ​സി​നെ​ക്കാ​ൾ 300 ശ​ത​മാ​നം വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു അ​ന്ന് ഐ​ബി​എ​മ്മി​ന്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വി​പ​ണി മൂ​ല്യം 100 ബി​ല്യ​ൺ ക​ട​ന്ന​തോ​ടെ​യാ​ണ് ടി​സി​എ​സ് കു​തി​ച്ച​ത്. 3,317 രൂ​പ നി​ല​വാ​ര​ത്തി​ലാ​ണ് ടി​സി​എ​സി​ന്‍റെ ഓ​ഹ​രി വി​ല.

ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ അ​ധീ​ന​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ഔ​ട്ട്സോ​ഴ്സ​റാ​യ ടി​സി​എ​സി​ന്‍റെ ആ​സ്ഥാ​നം മും​ബൈ​യാ​ണ്. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ൽ 8,701 കോ​ടി രൂ​പ​യാ​ണ് ക​മ്പ​നി​യു​ടെ അ​റ്റാ​ദാ​യം.

രാ​ജ്യ​ത്തെ മു​ൻ​നി​ര​യി​ലു​ള്ള പ​ത്ത് ക​മ്പ​നി​ക​ളു​ടെ വി​പ​ണി മൂ​ല്യ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച മാ​ത്രം 1,15,758,.53 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, ടി​സി​എ​സ്, ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​ർ, ബ​ജാ​ജ് ഫി​നാ​ൻ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളാ​ണ് മി​ക​ച്ച​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------