റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന് തു​ട​ക്കം; യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Tuesday, January 26, 2021 10:33 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും രാ​ജ്യം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​ന്നു. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന് ഡ​ൽ​ഹി​യി​ൽ തു​ട​ക്ക​മാ​യി. രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി തു​ട​ങ്ങി​യ​വ​ര്‍ രാ​ജ്പ​ഥി​ലെ​ത്തി രാ​ഷ്ട്ര​പ​തി സൈ​നി​ക പ​രേ​ഡി​ന് അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ന്നു.

ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ദ​ര​മ​ർ​പ്പി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ടു. രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. രാ​വി​ലെ പ​ത്തോ​ടെ പ​രേ​ഡ് ആ​രം​ഭി​ച്ചു. റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബം​ഗ്ലാ​ദേ​ശ് സേ​ന​യും പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി.


കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രേ​ഡി​ന്‍റെ ദൈ​ര്‍​ഘ്യ​വും കാ​ണി​ക​ളു​ടെ എ​ണ്ണ​വും കു​റ​ച്ചാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വി​ശി​ഷ്ടാ​തി​ഥി ഇ​ല്ലെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. അ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് വി​ശി​ഷ്ടാ​തി​ഥി പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ന്ന​ത്.



ലെ​ഫ്ന​ന്‍റ് കേ​ണ​ൽ അ​ബു മു​ഹ​മ്മ​ദ് ഷ​ഹ​നൂ​ർ ഷ​വോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 122 അം​ഗ സേ​ന​യാ​ണ് ബം​ഗ്ലാ​ദേ​ശി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. പ​രേ​ഡി​ൽ ആ​കെ 32 നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ. കേ​ര​ള​ത്തി​ന്‍റെ ക​യ​ർ ദൃ​ശ്യം ഉ​ൾ​പ്പെ​ടെ 17 സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ദൃ​ശ്യ​മൊ​രു​ക്കും.

ആ​കെ 25,000 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ​രേ​ഡ് കാ​ണാ​ന്‍ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​ജ​യ്ചൗ​ക്കി​ല്‍ നി​ന്നും ധ്യാ​ന്‍​ച​ന്ദ് നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വ​രെ​യാ​ണ് പ​രേ​ഡ് ന​ട​ക്കു​ക. ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ് രാ​ജ്യ​ത​ല​സ്ഥാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------