എം.​വി. ജ​യ​രാ​ജ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി
Tuesday, January 26, 2021 6:49 PM IST
പ​രി​യാ​രം: കോ​വി​ഡ് ബാ​ധി​ച്ച് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സി​പി​എം കണ്ണൂർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ.

പ്ര​മേ​ഹ​വും ഉ​യ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദ്ദ​വും മ​രു​ന്നി​ലൂ​ടെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്‌. ര​ക്ത​ത്തി​ൽ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ്‌ കു​റ​ഞ്ഞ​തി​നാ​ൽ സി -​പാ​പ്പ്‌ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ത്‌ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്‌ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്‌. അ​ടു​ത്ത ര​ണ്ടു​ദി​വ​സ​ത്തെ ആ​രോ​ഗ്യ​പു​രോ​ഗ​തി ഏ​റെ പ്ര​ധാ​ന​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ്‌ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------