സം​സ്ഥാ​ന​ത്ത് 3,671 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.41
Friday, February 26, 2021 6:21 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 3,671 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 4,142 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 91 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 3,317 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 250 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4,142 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത് 9,96,514 പേ​രാ​ണ്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 51,390 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 14 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 4,164 ആ​യി.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 94 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 82 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,812 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.41 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി. പി​സി​ആ​ര്‍, ആ​ര്‍​ടി​എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,13,39,805 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,23,191 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,15,245 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 7,946 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 905 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടി​ല്ല. ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 370 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: തൃ​ശൂ​ര്‍ 490, കോ​ഴി​ക്കോ​ട് 457, കൊ​ല്ലം 378, പ​ത്ത​നം​തി​ട്ട 333, എ​റ​ണാ​കു​ളം 332, മ​ല​പ്പു​റം 278, ആ​ല​പ്പു​ഴ 272, തി​രു​വ​ന​ന്ത​പു​രം 234, കോ​ട്ട​യം 227, ക​ണ്ണൂ​ര്‍ 177, വ​യ​നാ​ട് 159, പാ​ല​ക്കാ​ട് 130, കാ​സ​ര്‍​ഗോ​ഡ് 119, ഇ​ടു​ക്കി 85.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്: തൃ​ശൂ​ര്‍ 477, കോ​ഴി​ക്കോ​ട് 436, കൊ​ല്ലം 372, പ​ത്ത​നം​തി​ട്ട 314, എ​റ​ണാ​കു​ളം 329, മ​ല​പ്പു​റം 266, ആ​ല​പ്പു​ഴ 264, തി​രു​വ​ന​ന്ത​പു​രം 164, കോ​ട്ട​യം 209, ക​ണ്ണൂ​ര്‍ 117, വ​യ​നാ​ട് 150, പാ​ല​ക്കാ​ട് 47, കാ​സ​ര്‍​ഗോ​ഡ് 92, ഇ​ടു​ക്കി 80 .

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്: തി​രു​വ​ന​ന്ത​പു​രം 372, കൊ​ല്ലം 518, പ​ത്ത​നം​തി​ട്ട 512, ആ​ല​പ്പു​ഴ 263, കോ​ട്ട​യം 548, ഇ​ടു​ക്കി 108, എ​റ​ണാ​കു​ളം 345, തൃ​ശൂ​ര്‍ 276, പാ​ല​ക്കാ​ട് 173, മ​ല​പ്പു​റം 213, കോ​ഴി​ക്കോ​ട് 432, വ​യ​നാ​ട് 114, ക​ണ്ണൂ​ര്‍ 128, കാ​സ​ര്‍​ഗോ​ഡ് 140 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.