ആ ​മു​ഖ്യ​മ​ന്ത്രി ഈ, ​ശ്രീ​ധ​ര​ന​ല്ല: സു​രേ​ന്ദ്ര​നെ വെ​ട്ടി വി. ​മു​ര​ളീ​ധ​ര​ൻ
Thursday, March 4, 2021 8:42 PM IST
കൊ​ച്ചി: മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ൻ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ തി​രു​ത്തി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍ ത​ന്നെ അ​റി​യി​ച്ചെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ക​ണ്ടു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യി താ​ൻ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ൾ താ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നെ ഒ​രു പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​യി മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

ശ്രീ​ധ​ര​ന്‍ കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് പ​തി​ന്മ​ട​ങ്ങ് ശ​ക്തി​യി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ർ‌​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.