മാ​വോ​യി​സ്റ്റു​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ ജ​വാ​നെ വി​ട്ട​യ​ച്ചു
Thursday, April 8, 2021 8:28 PM IST
ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ മാ​വോ​യി​സ്റ്റു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കോ​ബ്ര ക​മാ​ൻ​ഡോ രാ​കേ​ശ്വ​ർ സിം​ഗ് മ​ൻ​ഹ​സി​നെ വി​ട്ട​യ​ച്ചു.

സി​ആ​ർ​പി​എ​ഫി​ന്‍റെ 210മ​ത് കോ​ബ്ര ബ​റ്റാ​ലി​യ​നി​ലെ അം​ഗ​മാ​ണ് രാ​കേ​ശ്വ​ർ. ഈ ​മാ​സം ര​ണ്ടി​ന് ബി​ജാ​പു​ർ, സു​ക്മ അ​തി​ർ​ത്തി​യി​ലെ വ​ന​ത്തി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട​യ്ക്കു പു​റ​പ്പെ​ട്ട സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു രാ​കേ​ശ്വ​ർ.

ശ​നി​യാ​ഴ്ച രാ​ത്രി തെ​ക​ൽ​ഗു​ഡ, ജൊ​നാ​ഗു​ഡ ഗ്രാ​മ​ത്തി​ലാണ് ഏ​റ്റു​മു​ട്ട​ലുണ്ടായത്. സം​ഭ​വ​ത്തി​ൽ 22 ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 31 പേ​ർ​ക്ക് ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.