രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത 85,000 രൂ​പ പി​ടി​കൂ​ടി; വ​നം വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ൽ
Monday, April 12, 2021 10:13 PM IST
വ​ട​ക​ര: വ​നം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത പ​ണം പി​ടി​കൂ​ടി. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​ഡീ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഇ.​പ്ര​ദീ​പ് കു​മാ​റി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. നാ​ല് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച 85,000 രൂ​പ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ദേ​ശീ​യ പാ​ത​യി​ൽ കൈ​നാ​ട്ടി​യി​ൽ വ​ച്ചാ​ണ് പ്ര​ദീ​പ് കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ സെ​ൽ എ​സ്പി എ​സ്.​ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. പ്ര​ദീ​പ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ഓ​ഫീസി​ലേ​ക്ക് കൊ​ണ്ടു പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.