ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ കൈ​ക്ക​ലാ​ക്കി താ​ര​ങ്ങ​ൾ; മും​ബൈ​യി​ൽ പു​തി​യ പ്ര​തി​സ​ന്ധി​യെ​ന്ന് മ​ന്ത്രി
Tuesday, April 13, 2021 6:07 PM IST
മും​ബൈ: കോ​വി​ഡ് രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി സെ​ലി​ബ്രി​റ്റി​ക​ൾ. കോ​വി​ഡ് ബാ​ധി​ച്ച സി​നി​മ, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളി​ൽ ചി​ല​ർ കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യി​രി​ക്കു​ന്ന​താ​യി മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി അ​സ്‌​ലം ഷെ​യ്ഖ്.

ഗു​രു​ത​ര​മാ​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്നി​ട്ടും ചി​ല ബോ​ളി​വു​ഡ്, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ മും​ബൈ​യി​ൽ ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ശു​പ​ത്രി കി​ട​ക്ക​ൾ ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധി​ത​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മ്പോ​ഴാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ര​ങ്ങ​ൾ പ്ര​ധാ​ന​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ൾ‌ ദീ​ർ​ഘ ദി​വ​സ​ങ്ങ​ളി​ലേ​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ൻ‌​ഡു​ൽ​ക്ക​ർ മും​ബൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.