മു​ട്ടി​ല്‍ മ​രം​മു​റി കേ​സ്; ഇ​ഡി വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി
മു​ട്ടി​ല്‍ മ​രം​മു​റി കേ​സ്; ഇ​ഡി വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി
Thursday, June 10, 2021 8:29 PM IST
കോ​ഴി​ക്കോ​ട്: വി​വാ​ദ​മാ​യ മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി. വ​നം വ​കു​പ്പി​നോ​ടാ​ണ് കോ​ഴി​ക്കോ​ട് സ​ബ് സോ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്. എ​ഫ്‌​ഐ​ആ​ര്‍ , മ​ഹ​സ​ര്‍ പ​രാ​തി എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പും വി​ശ​ദാം​ശ​ങ്ങ​ളു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ള്ള​പ്പ​ണ നി​രോ​ധ​ന​നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കും. വ​യ​നാ​ട്ടി​ലെ വി​വാ​ദ മ​ര​വ്യ​വ​സാ​യ ഏ​ജ​ന്‍​സി​യു​ടെ ഓ​ഡി​റ്റ് വി​വ​ര​ങ്ങ​ളും ഇ​ഡി പ​രി​ശോ​ധി​ക്കും. ഈ ​മാ​സം മൂ​ന്നി​നാ​ണ് വ​നം​വ​കു​പ്പി​നോ​ടു വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി​യ​ത്. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ഇ​തി​ന​കം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ആ​രോ​പ​ണ​വി​ധേ​യ​രാ​യ വ​നം -റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്‍​കാ​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ക്കും. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സും വ​നം​വ​കു​പ്പ് സ്വ​ന്തം നി​ല​യി​ലും മ​രം​മു​റി​ക്ക​ട​ത്ത് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.