കോ​വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​പേ​ക്ഷ ത​ള്ളി അ​മേ​രി​ക്ക
കോ​വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​പേ​ക്ഷ ത​ള്ളി അ​മേ​രി​ക്ക
Friday, June 11, 2021 3:03 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡി​നെ​തി​രെ ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന് അ​മേ​രി​ക്ക​യി​ല്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി തേ​ടി​യു​ള​ള അ​പേ​ക്ഷ ത​ള്ളി. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു​ള്ള ഇ​ന്ത്യ​ന്‍ ക​മ്പ​നി ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ അ​പേ​ക്ഷ അ​മേ​രി​ക്ക​യി​ലെ ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നാ​ണ് ത​ള്ളി​യ​ത്.

കോ​വാ​ക്‌​സി​ന്‍റെ സ​മ്പൂ​ര്‍​ണ അം​ഗീ​കാ​ര​ത്തി​നാ​ണ് ഇ​നി ശ്ര​മി​ക്കു​ക എ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ അ​മേ​രി​ക്ക​യി​ലെ പ​ങ്കാ​ളി​യാ​യ പ്ര​മു​ഖ മ​രു​ന്ന് ക​മ്പ​നി ഒ​ക്യു​ജെ​ന്‍ അ​റി​യി​ച്ചു.

വൈ​കി​യാ​ലും കോ​വാ​ക്സീ​ൻ അ​മേ​രി​ക്ക​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഒ​ക്യു​ജെ​ൻ മേ​ധാ​വി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.