മോ​ഷ​ണ കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം; ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
മോ​ഷ​ണ കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം; ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Sunday, June 13, 2021 5:01 AM IST
ഇ​ൻ​ഡോ​ർ: മോ​ഷ​ണ കു​റ്റം ആ​രോ​പി​ച്ച് പ​ച്ച​ക്ക​റി വ്യാ​പാ​രി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ലാ​ണ് സം​ഭ​വം. ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

നാ​ല് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ന​ട​ന്ന മോ​ഷ​ണ കു​റ്റം ആ​രോ​പി​ച്ച് ജൂ​ണ്‍ നാ​ലി​നാ​ണ് ച​ന്ദ​ന്‍ ന​ഗ​ര്‍ പോലീസ് ഗ​ന്‍​വാ​നെ എ​ന്ന യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

ത​ന്നെ കെ​ട്ടി​യി​ട്ട് പ്ലാ​സ്റ്റി​ക് പൈ​പ്പും വ​ടി​യും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഗ​ൻ​വാ​ൻ പ​റ​ഞ്ഞു. വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ മ​ലി​ന ജ​ലം ന​ല്‍​കി​യെ​ന്നും ഗ​ന്‍​വാ​ന്‍ ആ​രോ​പി​ക്കു​ന്നു.

സംഭവവുമായി ബന്ധപ്പെട്ട് ര​ണ്ടു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ഇ​ന്‍​ഡോ​ര്‍ വെ​സ്റ്റ് എ​സ്പി​യാ​ണ് അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.