വാ​ക്‌​സി​ൻ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ആ​ദ്യ മ​ര​ണം; സ്ഥി​രീ​ക​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ
വാ​ക്‌​സി​ൻ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ആ​ദ്യ മ​ര​ണം; സ്ഥി​രീ​ക​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ
Tuesday, June 15, 2021 6:27 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റു​പത്തി​യെ​ട്ടു​കാ​ര​ൻ മ​രി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ഥി​രീ​ക​ര​ണം. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പാ​ര്‍​ശ്വ​ഫ​ല​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണം. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഗു​രു​ത​ര പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന കേ​ന്ദ്ര​സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

31 കേ​സു​ക​ളു​ടെ പ​ഠ​ന​ത്തി​ലാ​ണ് ഇ​തി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം അ​ന​ഫെ​ലാ​ക്‌​സി​സ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 2021 മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് അ​റു​പ​ത്തി​യെ​ട്ടു​കാ​ര​ന്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. പാ​ര്‍​ശ്വ​ഫ​ല​ത്തെ തു​ട​ര്‍​ന്ന് സം​ഭ​വി​ച്ച ഏ​ക മ​ര​ണം ഇ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി എ​ഇ​എ​ഫ്‌​ഐ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ഡോ​ക്ട​ര്‍ എ​ന്‍.​കെ. അ​റോ​റ അ​റി​യി​ച്ചു.‌

മൂ​ന്ന് മ​ര​ണം കൂ​ടി വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് കേ​ന്ദ്ര​സ​മി​തി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഗു​രു​ത​ര പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് അ​ന​ഫെ​ലാ​ക്‌​സി​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.