കൊ​ളം​ബി​യ​യെ വീ​ഴ്ത്തി; പി​ന്നി​ൽ നി​ന്നും ജ​യി​ച്ച് ക​യ​റി ബ്ര​സീ​ൽ
കൊ​ളം​ബി​യ​യെ വീ​ഴ്ത്തി; പി​ന്നി​ൽ നി​ന്നും ജ​യി​ച്ച് ക​യ​റി ബ്ര​സീ​ൽ
Thursday, June 24, 2021 11:04 AM IST
റി​യോ ഡി ​ഷാ​നെ​റോ: കൊ​ളം​ബി​യ​യെ വീ​ഴ്ത്തി ആ​തി​ഥേ​യ​രാ​യ ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ മു​ന്നോ​ട്ട്. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ര​സീ​ൽ കൊ​ളം​ബി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് ബ്ര​സീ​ലി​ന്‍റെ ജ​യം.

ആ​ദ്യ​പ​കു​തി​യി​ൽ ലൂ​യി​സ് ഡ​യ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ബൈ​സി​ക്കി​ൾ കി​ക്ക് ഗോ​ളി​ലാ​ണ് കൊ​ളം​ബി​യ മു​ന്നി​ലെ​ത്തി​യ​ത്. പ​ത്താം മി​നി​റ്റി​ലാ​ണ് ബ്ര​സീ​ലി​ന്‍റെ ഞെ​ട്ടി​ച്ച ഗോ​ളെ​ത്തി​യ​ത്. ക്വാ​ഡ്ര​ഡോ ബ്ര​സീ​ൽ ബോ​ക്സി​ലേ​ക്ക് അ​യ​ച്ച ക്രോ​സി​ൽ ഓ​ടി​യെ​ത്തി​യ ലൂ​യി​സ് ഡ​യ​സ് പ​ന്ത് ഗോ​ൾ​വ​ല​യി​ലേ​ക്ക് വ​ഴി​തി​രി​ച്ച് വി​ട്ടു.

തോ​ൽ​വി മു​ന്നി​ൽ ക​ണ്ട ബ്ര​സീ​ലി​നെ പ​ക​ര​ക്കാ​ര​ൻ താ​രം റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ​യു​ടെ ഗോ​ളാ​ണ് ര​ക്ഷി​ച്ച​ത്. 78-ാം മി​നി​റ്റി​ൽ റെ​നാ​ൻ ലോ​ധി​യു​ടെ പാ​സി​ൽ നി​ന്ന് ഹെ​ഡ​റി​ലൂ​ടെ ഫി​ർ​മി​നോ വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രി​ക്കെ​യാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യി ബ്ര​സീ​ലി​ന്റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്.

ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന നി​മി​ഷം കാ​സി​മീ​റോ ബ്ര​സീ​ലി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി. ബ്ര​സീ​ലി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്കാ​ണ് ഗോ​ൾ എ​ത്തി​ച്ച​ത്. കി​ക്കെ​ടു​ത്ത നെ​യ്മ​ർ പ​ന്ത് കാ​സി​മീ​റോ​യ്ക്കു ഉ​യ​ർ​ത്തി ന​ൽ​കു​ക​യും ഹെ​ഡ​റി​ലൂ​ടെ താ​രം പ​ന്ത് ഗോ​ളാ​കു​ക​യും ചെ​യ്തു.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​ത്തോ​ടെ ബ്ര​സീ​ൽ ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ബ്ര​സീ​ലി​ന് ഒ​മ്പ​ത് പോ​യി​ന്‍റു​ണ്ട്. ര​ണ്ടാം തോ​ൽ​വി വ​ഴ​ങ്ങി​യ കൊ​ളം​ബി​യ നാ​ലു പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.