ശ​ശീ​ന്ദ്ര​ൻ വി​വാ​ദം: ടെ​ലി​ഫോ​ണ്‍ ശ​ക​ല​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ
ശ​ശീ​ന്ദ്ര​ൻ വി​വാ​ദം: ടെ​ലി​ഫോ​ണ്‍ ശ​ക​ല​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ
Wednesday, July 21, 2021 1:48 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ പു​റു​ത്തു​വ​ന്ന ടെ​ലി​ഫോ​ണ്‍ ശ​ക​ല​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ശ​ശീ​ന്ദ്ര​നെ​തി​രാ​യ പ​രാ​തി​യി​ൽ മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ​ക്ക് അ​പ്പു​റം വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ല്ല. വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ശീ​ന്ദ്ര​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി​ക്ക് മു​ൻ​പാ​കെ വി​ശ​ദാം​ശ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ പാ​ർ​ട്ടി വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. എ​ൻ​സി​പി നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.