പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ; പാ​ർ​ല​മെ​ന്‍റ് ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​കും
പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ; പാ​ർ​ല​മെ​ന്‍റ് ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​കും
Friday, July 23, 2021 9:42 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ നി​ന്നം പ്ര​തി​പ​ക്ഷം പി​ന്നോ​ട്ടി​ല്ല. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി.​എ​ൻ.​പ്ര​താ​പ​ൻ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. ഇ​തോ​ടെ വി​ഷ​യം ഇ​ന്നും സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്ക​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം മു​ത​ൽ പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

ഇ​സ്ര​യേ​ൽ ചാ​ര സോ​ഫ്റ്റ് വേ​ർ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി പ്ര​മു​ഖ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.