മി​ക്സ​ഡ് അ​മ്പെ​യ്ത്ത്: ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ൽ
മി​ക്സ​ഡ് അ​മ്പെ​യ്ത്ത്: ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ൽ
Saturday, July 24, 2021 9:50 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ മി​ക്സ​ഡ് അ​മ്പെ​യ്ത്ത് മ​ത്സ​ര​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ൽ ക​ട​ന്നു. ഇ​ന്ത്യ​യു​ടെ ദീ​പി​ക കു​മാ​രി-​പ്ര​വീ​ണ്‍ യാ​ദ​വ് സ​ഖ്യം ചൈ​നീ​സ് താ​യ്‌​പേ​യ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 5-3.

പി​ന്നി​ല്‍ നി​ന്ന ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ് ദീ​പി​ക​യും പ്ര​വീ​ണും മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ​യാ​ണ് ദീ​പി​ക​യ്‌​ക്കൊ​പ്പം അ​താ​നു ദാ​സി​ന് പ​ക​ര​മാ​യി പ്ര​വീ​ണ്‍ യാ​ദ​വി​നെ മി​ക്‌​സ​ഡ് ടീ​മി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ തീ​രു​മാ​നി​ച്ച​ത്. പു​രു​ഷ വ്യ​ക്തി​ഗ​ത അ​മ്പെ​യ്ത്ത് റാ​ങ്കിം​ഗ് മ​ത്സ​ര​ത്തി​ൽ അ​താ​നു ദാ​സി​നേ​ക്കാ​ളും മി​ക​ച്ച പ്ര​ക​ട​നം പ്ര​വീ​ണ്‍ പു​റ​ത്തെ​ടു​ത്ത​തോ​ടെ​യാ​ണു താ​ര​ത്തി​നു ന​റു​ക്കു​വീ​ണ​ത്.

അ​താ​നു ദാ​സ്-​ദീ​പി​ക കു​മാ​രി ദ​മ്പ​തി സ​ഖ്യം ലോ​ക റാ​ങ്കിം​ഗി​ൽ ഏ​ഴാ​മ​താ​ണ്. പാ​രീ​സി​ൽ​വ​ച്ചു​ന​ട​ന്ന അ​മ്പെ​യ്ത്ത് ലോ​ക​ക​പ്പി​ൽ ഇ​രു​വ​രും ഇ​ന്ത്യ​ക്കു​വേ​ണ്ടി സ്വ​ർ​ണം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.