സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്പ​ണ​മാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്പ​ണ​മാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Saturday, July 24, 2021 11:27 AM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്പ​ണ​മാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ 106 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ലെ പ​ണം മ​ന്ത്രി ആ​ർ.​ബി​ന്ദു മ​ത്സ​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മു​ൻ​മ​ന്ത്രി എ.​സി.​മൊ​യ്തീ​നും ബി​ന്ദു​വി​ന്‍റെ ഭ​ർ​ത്താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി​ജ​യ​രാ​ഘ​വ​നും ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ന​ട​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം സി​പി​എം നേ​താ​ക്ക​ളെ കേ​സി​ൽ നി​ന്നും സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ്. നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ് മ​ല എ​ലി​യെ പ്ര​സ​വി​ച്ച പോ​ലെ​യാ​ണ്. സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​മേ​യ​മാ​ണ് കു​റ്റ​പ​ത്ര​മാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​യി​ലാ​ണ് കു​റ്റ​പ​ത്ര​മെ​ന്നും കോ​ട​തി​യി​ൽ എ​ത്തി​യാ​ൽ കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.