അ​ന​ധി​കൃ​ത​മാ​യി വാ​ക്സി​നേ​ഷ​ൻ ക്യാം​പു​ക​ൾ ന​ട​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ
അ​ന​ധി​കൃ​ത​മാ​യി വാ​ക്സി​നേ​ഷ​ൻ ക്യാം​പു​ക​ൾ ന​ട​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ
Sunday, July 25, 2021 2:28 AM IST
കോ​ൽ​ക്ക​ത്ത: അ​ന​ധി​കൃ​ത​മാ​യി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാം​പു​ക​ള്‍ ന​ട​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. പ​ശ്ചി​മ ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഒ​രു ഡോ​സ് വാ​ക്‌​സി​ന് 300 മു​ത​ല്‍ 400 രൂ​പ വ​രെ​യാ​ണ് ഇ​യാ​ള്‍ ആ​ളു​ക​ളി​ല്‍ നി​ന്നും ഈ​ടാ​ക്കി​യി​രു​ന്ന​ത്. 40-50 ആ​ളു​ള്‍​ക്ക് ഇ​യാ​ള്‍ കു​ത്തി​വ​യ്‌​പ്പെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സി​ലെ ഡ​യ​മ​ണ്ട് ഹാ​ര്‍​ബ​റി​ലു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഇ​യാ​ൾ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ബ​ങ്കു​ര ജി​ല്ല​യി​ലെ മ​സാ​റ്റി​ലു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വാ​ക്‌​സി​ന്‍ സം​ഘാ​ട​ക​നാ​യും ഇ​യാ​ള്‍ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​വി​ടെ നി​ന്നും മോ​ഷ്ടി​ച്ച വാ​ക്‌​സി​നു​ക​ളാ​ണ് ഇ​യാ​ള്‍ അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ സ​ഹാ​യാ​യി​രു​ന്ന ഒ​രാ​ളെ ക​ണ്ടെ​ത്താ​നും പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കോ​ല്‍​ക്ക​ത്ത​യി​ലെ ക​സ്ബ മേ​ഖ​ല​യി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന വാ​ക്‌​സി​നേ​ഷ​ന്‍ ക്യാം​പ് സം​ഘ​ടി​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സ​മാ​ന സം​ഭ​വം വീ​ണ്ടും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.