പൊ​ന്നാ​നി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം
പൊ​ന്നാ​നി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം
Saturday, July 31, 2021 9:58 AM IST
മ​ല​പ്പു​റം: വെ​ളി​യ​ന്നൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പൊ​ന്നാ​നി താ​ലൂ​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ നി​സ​ഹ​ര​ണ സ​മ​രം തു​ട​ങ്ങി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ ഡോ​ക്ട​ർ​ക്ക് നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​ത്. വാ​ക്സി​നേ​ഷ​ന് എ​ത്തി​യ​വ​ർ തി​ര​ക്കു​ണ്ടാ​ക്കി​യ​പ്പോ​ൾ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും ജോ​ലി ചെ​യ്യാ​തെ മാ​റി​നി​ന്ന​തോ​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. പി​ന്നാ​ലെ കു​റ​ച്ചു​പേ​ർ ചേ​ർ​ന്ന് ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് ഇ​ന്ന് സ​മ​രം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.