ഇ​സ്രു ഉ​ദാ​ന അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു
ഇ​സ്രു ഉ​ദാ​ന അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു
Saturday, July 31, 2021 2:57 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ഓ​ൾ​റൗ​ണ്ട​ർ ഇ​സ്രു ഉ​ദാ​ന അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു. 33 വ​യ​സു​കാ​ര​നാ​യ ഇ​ടം​കൈ​യ​ൻ ബൗ​ള​ർ വെ​ള്ളി​യാ​ഴ്ച വി​ര​മി​ക്ക​ൽ തീ​രു​മാ​നം ല​ങ്ക​ൻ ബോ​ർ​ഡി​നെ അ​റി​യി​ച്ച​ത്. ഫ്രാ​ഞ്ചൈ​സി ക്രി​ക്ക​റ്റി​ലും ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലും തു​ട​ർ​ന്നും ക​ളി​ക്കു​മെ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​ണ് വി​ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഉ​ദാ​ന വ്യ​ക്ത​മാ​ക്കി.

21 ഏ​ക​ദി​ന​ങ്ങ​ളി​ലും 35 ട്വ​ന്‍റി-20 യി​ലും താ​രം ല​ങ്ക​യ്ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ൽ 18 വി​ക്ക​റ്റു​ക​ളും ട്വ​ന്‍റി-20 യി​ൽ 27 വി​ക്ക​റ്റു​ക​ളും സ്വ​ന്തം പേ​രി​ലാ​ക്കി. 2019-ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ 48 പ​ന്തി​ൽ നേ​ടി​യ 84 റ​ണ്‍​സ് പ്ര​ക​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി-20 യി​ലും ഓ​രോ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്.

മൂ​ന്ന് മാ​സ​ത്തി​നി​ടെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​ന്ന ര​ണ്ടാ​മ​ത്തെ ല​ങ്ക​ൻ ക​ളി​ക്കാ​ര​നാ​ണ് ഉ​ദാ​ന. തി​സാ​ര പെ​രേ​ര​യും നേ​ര​ത്തെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​തി​യാ​ക്കി​യി​രു​ന്നു. പ്ര​തി​ഫ​ല ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ല​ങ്ക​ൻ ബോ​ർ​ഡു​മാ​യി ക​ളി​ക്കാ​ർ തു​ട​രു​ന്ന ത​ർ​ക്ക​മാ​ണ് മു​തി​ർ​ന്ന താ​ര​ങ്ങ​ൾ വി​ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്നും സൂ​ച​ന​യു​ണ്ട്. ദി​നേ​ശ് ചാ​ണ്ഡി​മ​ൽ, ആ​ഞ്ച​ലോ മാ​ത്യൂ​സ് എ​ന്നി​വ​രും വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.