പെ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി; നാ​ട​ൻ​പാ​ട്ടു​കാ​ര​ൻ പി​ടി​യി​ൽ
പെ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി; നാ​ട​ൻ​പാ​ട്ടു​കാ​ര​ൻ പി​ടി​യി​ൽ
Friday, August 6, 2021 9:33 AM IST
നെ​ടു​മ്പാ​ശേ​രി: സൈ​ക്കി​ളി​ന്‍റെ പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന​തു പ​തി​വാ​ക്കി​യ നാ​ട​ൻ​പാ​ട്ടു ക​ലാ​കാ​ര​നെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ല​ടി കാ​ഞ്ഞൂ​ർ പ​തി​ക്ക​ക്കു​ടി ര​തീ​ഷ് ച​ന്ദ്ര​നെ (40) ആ​ണ് പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത​ത്. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സൈ​ക്കി​ളി​ന്‍റെ പ​ഞ്ച​ർ ഒ​ട്ടി​ക്കു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക​ളെ​കൊ​ണ്ടു കാ​റ്റ​ടി​പ്പി​ച്ചു താ​ഴെ മൊ​ബൈ​ൽ ഫോ​ൺ വ​ച്ച് ദൃ​ശ്യം പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

ഒ​രു പെ​ൺ​കു​ട്ടി കാ​റ്റ​ടി​ച്ചു ക​ഴി​ഞ്ഞ് അ​ത് അ​ഴി​ച്ചു​വി​ട്ടു മ​റ്റൊ​രു പെ​ൺ​കു​ട്ടി​യോ​ട് കാ​റ്റ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സം​ശ​യം തോ​ന്നി​യ പെ​ൺ​കു​ട്ടി മൊ​ബൈ​ൽ ഫോ​ണി​ന്‍റെ കാ​മ​റ ഓ​ൺ ചെ​യ്തു വ​ച്ച​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്നു പ​ല​പ്പോ​ഴാ​യി പ​ക​ർ​ത്തി​യ വേ​റെ ദൃ​ശ്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.