എ​ടാ,എ​ടി,നീ ​വി​ളി വേ​ണ്ട; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​ർ
എ​ടാ,എ​ടി,നീ ​വി​ളി വേ​ണ്ട; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​ർ
Saturday, September 11, 2021 1:34 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച് ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​ര്‍. ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ളെ സ​ഭ്യ​മാ​യി വാ​ക്കു​ക​ള്‍ മാ​ത്ര​മേ വി​ളി​ക്കാ​വു​വെ​ന്നും എ​ടാ, എ​ടി, നീ ​തു​ട​ങ്ങി​യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന രീ​തി തു​ട​രാ​ന്‍ പാ​ടി​ല്ലെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ളോ​ട് പോ​ലീ​സ് പെ​രു​മാ​റു​ന്ന രീ​തി ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് നി​രീ​ക്ഷി​ക്കും. നി​ര്‍​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട യൂ​ണി​റ്റ് മേ​ധാ​വി ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ​ത്ര-​ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ള്‍, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യോ പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ക​യോ ചെ​യ്താ​ല്‍ യൂ​ണി​റ്റ് മേ​ധാ​വി ഉ​ട​ന്‍​ത​ന്നെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ലൂ​ടെ ഡി​ജി​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.