ഉ​റി​യി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം: പാ​ക് ഭീ​ക​ര​നെ വ​ധി​ച്ചു; 19 കാ​ര​ൻ പി​ടി​യി​ൽ
ഉ​റി​യി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം: പാ​ക് ഭീ​ക​ര​നെ വ​ധി​ച്ചു; 19 കാ​ര​ൻ പി​ടി​യി​ൽ
Tuesday, September 28, 2021 4:08 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം. ഏ​റ്റു​മു​ട്ട​ലി​ൽ പാക് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഒ​രു ല​ഷ്ക​ര്‍ ഭീ​ക​ര​നെ പി​ടി​കൂ​ടി​യ​താ​യും സൈ​ന്യം അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ 19 വ​യ​സു​ള്ള അ​ലി ബാ​ബ​ര്‍ പ​ത്ര എ​ന്ന​യാ​ളെ​യാ​ണ് സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ അ​തി​ർ​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഏ​ഴു ഭീ​ക​ര​രെ​യാ​ണ് സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത്.

നി​ര​വ​ധി ഭീ​ക​ര​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം ഭീ​ക​ര​ർ നു​ഴ​ഞ്ഞു ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് മേ​ജ​ര്‍ ജ​ന​റ​ല്‍ വീ​രേ​ന്ദ്ര വ​ട്‌​സ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.