ഇ​നി​യു​മൊ​രു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​ന് മ​ടി​ക്കി​ല്ല: മു​ന്ന​റി​യി​പ്പു​മാ​യി അ​മി​ത് ഷാ
ഇ​നി​യു​മൊ​രു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​ന് മ​ടി​ക്കി​ല്ല: മു​ന്ന​റി​യി​പ്പു​മാ​യി അ​മി​ത് ഷാ
Thursday, October 14, 2021 4:16 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​അ​തി​ര്‍​ത്തി​ലം​ഘ​നം തു​ട​ര്‍​ന്നാ​ല്‍ ഇ​നി​യു​മൊ​രു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ന​ട​ത്താ​ന്‍ മ​ടി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗോ​വ ദ​ര്‍​ബ​ന്തോ​റ​യി​ലെ നാ​ഷ​ണ​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ശേ​ഷ​മു​ള്ള പ്ര​സം​ഗ​ത്തി​ല്‍ പൂ​ഞ്ച് ഏ​റ്റു​മു​ട്ട​ലി​നെ കു​റി​ച്ച് പ​രാ​മ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും മു​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സു​പ്ര​ധാ​ന ന​ട​പ​ടി​യാ​യി​രു​ന്നു സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി​ക​ൾ ത​ക​ർ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.