മ​ഴ ക​ന​ക്കും; അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്
മ​ഴ ക​ന​ക്കും; അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്
Saturday, October 16, 2021 1:03 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ മ​ഴ ക​ന​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ 0471 2333101 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാം.

വൈ​കു​ന്നേ​ര​ത്തോ​ടെ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലും മ​ഴ​ക​ന​ക്കു​മെ​ന്ന് അ​റി​യി​പ്പു​ണ്ട്. ന​ദി​ക്ക​ര​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ​ത്ത​നം​തി​ട്ട​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. റാ​ന്നി​യി​ലും കു​മ്പ​ഴ​യി​ലും റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.