പാലത്തിൽ തിരക്ക്! ടിവി, ഫ്രിഡ്ജ്, കട്ടിൽ, കതക്, സിലിണ്ടർ, തടി ഉരുപ്പടികൾ...
പാലത്തിൽ തിരക്ക്! ടിവി, ഫ്രിഡ്ജ്, കട്ടിൽ, കതക്, സിലിണ്ടർ, തടി ഉരുപ്പടികൾ...
Monday, October 18, 2021 10:54 AM IST
പു​ളി​ങ്കു​ന്ന്: ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലെ പാ​ല​ത്തി​നു സ​മീ​പ​ത്തെ കാ​ഴ്ച​ക​ൾ ക​ണ്ടാ​ൽ ആ​രു​ടെ​യും ച​ങ്ക് ത​ക​രും. ഉരുൾവെ​ള്ളം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ സ്വ​ത്തു വ​ക​ക​ളും ജീ​വനോ​പാ​ധിക​ളു​മൊ​ക്കെ ന​ക്കി​ത്തു​ട​ച്ചു കു​തി​ച്ചൊ​ഴു​കി​യ​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​നൊ​പ്പ​മെ​ത്തി​യ വ​സ്തു​ക്ക​ൾ മ​ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കൊ​പ്പം പാ​ല​ത്തി​ൽ ത​ങ്ങി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

മ​രം അ​ട​ക്ക​മു​ള്ള​വ ശ​ക്ത​മാ​യി വ​ന്നി​ടി​ച്ചു പാ​ല​ത്തി​നു വി​ള്ള​ൽ സം​ഭ​വി​ച്ച​തി​നാ​ൽ ഇ​ന്ന​ലെ രാ​ത്രി ഈ ​പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം പോ​ലീ​സ് നി​രോ​ധി​ച്ചു. ച​ങ്ങാ​ടം പോ​ലെ​യാ​ണ് മ​ര​ങ്ങ​ളും മു​ള​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളു​മൊ​ക്കെ വ​ന്ന​ടി​ഞ്ഞ​ത്. ആ​ളു​ക​ൾ​ക്ക് ഇ​തി​ന്‍റെ മു​ക​ളി​ലൂ​ടെ ക​യ​റി ന​ട​ക്കാ​വു​ന്ന​ത്ര തി​ങ്ങി​യാ​ണ് ഇ​വ പാ​ല​ത്തി​നു സ​മീ​പം അ​ടി​ഞ്ഞ​ത്.

ഒ​ഴു​ക്കി​ന്‍റെ ശ​ക്തി​യാലാ​ണ് ഇ​വ ച​ങ്ങാ​ടം പോ​ലെ നി​റ​ഞ്ഞ​ത്. ടി​വി, ഫ്രി​ഡ്ജ്, പു​തി​യ ക​ത​കു​ക​ൾ, ക​ട്ടി​ള​ക​ൾ, ക​ട്ടി​ലു​ക​ൾ, മ​റ്റ് ത​ടി ഉ​രു​പ്പ​ടി​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ, പ്ലാ​സ്റ്റി​ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കൊ​പ്പം അ​ടി​ഞ്ഞു കൂ​ടി​യ​ത്. കാ​ര്യ​മാ​യ കേ​ടു​പ​റ്റാ​ത്ത നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.



മ​ല​വെ​ള്ള​ത്തി​ൽ വീ​ടു​ക​ളും ക​ട​ക​ളും ഒ​ന്നാ​യി ഒ​ഴു​കി​പ്പോ​ന്ന​തി​നൊ​പ്പം വ​ന്ന​വ​യാ​ണ് ഇ​വ​യൊ​ക്കെ. പു​തി​യ ക​ത​കു​ക​ളും മ​റ്റും അ​വ​യു​ടെ ഷോ​റും ത​ക​ർ​ന്ന് ഒ​ഴു​കി​യെ​ത്തി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ കാ​ഴ്ച​ക്കാ​രി​ൽ പ​ല​രും ഇ​ങ്ങ​നെ അ​ടി​ഞ്ഞു​കൂ​ടി​യ​വ​യി​ൽ​നി​ന്നു കാ​ര്യ​മാ​യ കേ​ടു​പ​റ്റാ​ത്ത ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഉ​രു​പ്പ​ടി​ക​ളു​മൊ​ക്കെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി.

ആ​ക്രി പെ​റു​ക്കു​ന്ന​വ​ർ​ക്കും ദി​വ​സ​ങ്ങ​ളോ​ളം ശേ​ഖ​രി​ക്കാ​വു​ന്ന​ത്ര അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​നി​യും ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പു​ളി​ങ്കു​ന്ന് ആ​റി​നു കു​റു​കെ​യു​ണ്ടാ​യി​രു​ന്ന പാ​ലം അ​ട​ച്ച​തു ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കി.

പു​ളി​ങ്കു​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വ​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു നി​ർ​മി​ച്ച​താ​ണ് ഈ ​പാ​ലം. ഒ​രു സ​മ​യം ഒ​രേ ദി​ശ​യി​ലേ​ക്കേ ഗ​താ​ഗ​തം ഉ​ണ്ടാ​യി​രു​ന്നു​ള്ളെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്കു വ​ലി​യ ഉ​പ​കാ​ര​മാ​യി​രു​ന്നു. പാ​ലം എ​ത്ര​യും വേ​ഗം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.