മൂ​ന്നു ഡാ​മു​ക​ൾ ചൊ​വ്വാ​ഴ്ച തു​റ​ക്കും; ഷ​ട്ട​റു​ക​ൾ ഒ​രു​മി​ച്ച് തു​റ​ക്കി​ല്ല
മൂ​ന്നു ഡാ​മു​ക​ൾ ചൊ​വ്വാ​ഴ്ച തു​റ​ക്കും; ഷ​ട്ട​റു​ക​ൾ ഒ​രു​മി​ച്ച് തു​റ​ക്കി​ല്ല
Monday, October 18, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മൂ​ന്ന് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​മെ​ങ്കി​ലും അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഒ​രു​മി​ച്ച് തു​റ​ക്കി​ല്ല. ഇ​ടു​ക്കി ഡാ​മി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ ഷ​ട്ട​റാ​ണ് ആ​ദ്യം തു​റ​ക്കു​ക. പി​ന്നീ​ട് ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും ഷ​ട്ട​റു​ക​ളും തു​റ​ക്കും.

ഇ​ടു​ക്കി​യി​ൽ ചു​രു​ങ്ങി​യ​ത് അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് മൂ​ന്നു ഷ​ട്ട​റു​ക​ളും ഇ​ട​മ​ല​യാ​റി​ലും പ​ന്പ​യി​ലും ഇ​തേ സ​മ​യ​ക്ര​മ​ത്തി​ൽ ര​ണ്ടും ഷ​ട്ട​റു​ക​ൾ വീ​ത​വും തു​റ​ക്കും. ഇ​ടു​ക്കി ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ 11 മ​ണി​ക്കും ഇ​ട​മ​ല​യാ​റി​ന്‍റേ​ത് രാ​വി​ലെ ആ​റി​നും തു​റ​ക്കും. പ​മ്പാ ഡാം ​രാ​വി​ലെ അ​ഞ്ചി​ന് തു​റ​ക്കും.

അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് മൂ​ന്ന് ഡാ​മു​ക​ളി​ലെ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​ത്. അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും എ​ല്ലാ​വ​രും ത​യാ​റാ​വ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

നാ​ളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന് നി​യ​ന്ത്രി​ത അ​ള​വി​ൽ ജ​ലം ഒ​ഴു​ക്കി​ക​ള​യു​ന്ന​ത്. ഇ​തു​വ​ഴി വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന​ത്താ​ൽ കൂ​ടു​ത​ൽ ജ​ലം അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​കും.

കെ​എ​സ്ഇ​ബി​യു​ടെ കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ് വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ആ​കെ സം​ഭ​ര​ണ ശേ​ഷി​യു​ടെ 91.5 ശ​ത​മാ​നം ജ​ല​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.