ത​ളി​പ്പ​റ​മ്പി​ൽ 30 കോ​ടി​യു​ടെ തി​മിം​ഗ​ല ഛർ​ദി വേ​ട്ട; ര​ണ്ടു പേ​ർ പി​ടി​യി​ൽ
ത​ളി​പ്പ​റ​മ്പി​ൽ 30 കോ​ടി​യു​ടെ തി​മിം​ഗ​ല ഛർ​ദി വേ​ട്ട; ര​ണ്ടു പേ​ർ പി​ടി​യി​ൽ
Wednesday, October 20, 2021 10:49 PM IST
ത​ളി​പ്പ​റ​മ്പ്: അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ 30 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ആം​ബ​ര്‍​ഗ്രി​സു​മാ​യി ര​ണ്ട് പേ​ർ വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി. മാ​ത​മം​ഗ​ലം കോ​യി​പ്ര സ്വ​ദേ​ശി ഇ​സ്മാ​യി​ല്‍, ബം​ഗ​ളൂ​രു സ്വ​ദേ​ശി കെ.​എം. അ​ബ്ദു​ല്‍ റ​ഷീ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​ക​ള്‍​ക്ക് തി​മിം​ഗ​ല ഛര്‍​ദ്ദി കൈ​മാ​റു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​രം തി​രു​വ​ന​ന്ത​പു​രം ഫോ​റ​സ്റ്റ് വി​ജി​ല​ന്‍​സ് പി​സി​സി​എ​ഫി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ര്‍ ഫ്ലൈ​യിം​ഗ് സ്‌​ക്വാ​ഡ് റേ​ഞ്ച് ഓ​ഫീ​സ​റും ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് ഓ​ഫീ​സ​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സു​ഗ​ന്ധ​ദ്ര​വ്യ വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​ത്തെ​ക്കാ​ള്‍ വി​ല​മ​തി​ക്കു​ന്ന​താ​ണ് തി​മിം​ഗ​ല ഛര്‍​ദി അ​ഥ​വാ ആം​ബ​ർ​ഗ്രി​സ്. ക​ട​ലി​ലെ നി​ധി, ഒ​ഴു​കു​ന്ന സ്വ​ർ​ണം എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഇ​ത് സ്പേം ​തി​മിം​ഗ​ല​ങ്ങ​ളു​ടെ ഉ​ദ​ര​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ത​വി​ട്ട് നി​റ​ത്തോ​ടു​കൂ​ടി​യ മെ​ഴു​ക് പോ​ലു​ള്ള വ​സ്തു​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.