ചാ​വേ​ർ കു​ടും​ബ​ങ്ങ​ൾ​ക്കു സ്വീ​ക​ര​ണം ന​ൽ​കി താ​ലി​ബാ​ൻ
ചാ​വേ​ർ കു​ടും​ബ​ങ്ങ​ൾ​ക്കു സ്വീ​ക​ര​ണം ന​ൽ​കി താ​ലി​ബാ​ൻ
Thursday, October 21, 2021 7:38 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പു​റ​ത്താ​ക്ക​പ്പെ​ട്ട ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നും പാ​ശ്ചാ​ത്യ സേ​ന​ക​ൾ​ക്കും എ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ ചാ​വേ​റു​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം സ്വീ​ക​ര​ണ​വും പാ​രി​തോ​ഷി​ക​വും ന​ല്കി.

കാ​ബൂ​ളി​ലെ ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ഹോ​ട്ട​ലി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സി​റാ​ജു​ദ്ദീ​ൻ ഹാ​ഖാ​നി പ​ങ്കെ​ടു​ത്തു. കു​ടും​ബ​ങ്ങ​ൾ​ക്ക് വ​സ്ത്ര​വും 111 ഡോ​ള​റും (10,000 അ​ഫ്ഗാ​നി) മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ഭൂ​മി ന​ല്കു​മെ​ന്ന വാ​ഗ്ദാ​ന​വും മ​ന്ത്രി ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.