‘നോ ​ഹ​ലാ​ൽ’ ബോ​ര്‍​ഡ്, ആ​ക്ര​മ​ണം ഭ​യ​ന്നു ഹോ​ട്ട​ൽ നി​ർ​ത്തി​ല്ലെ​ന്നു തു​ഷാ​ര
‘നോ ​ഹ​ലാ​ൽ’ ബോ​ര്‍​ഡ്, ആ​ക്ര​മ​ണം ഭ​യ​ന്നു ഹോ​ട്ട​ൽ നി​ർ​ത്തി​ല്ലെ​ന്നു തു​ഷാ​ര
Tuesday, October 26, 2021 2:54 PM IST
കൊ​ച്ചി: ഹ​ലാ​ല്‍ നി​ഷി​ദ്ധ ഭ​ക്ഷ​ണ​വു​മാ​യി ഹോ​ട്ട​ല്‍ ആ​രം​ഭി​ച്ച വ​നി​ത സം​രം​ഭ​ക തു​ഷാ​ര അ​ജി​ത്തി​നു​നേ​രേ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് ന​ന്ദൂ​സ് കി​ച്ച​ന്‍ എ​ന്ന പേ​രി​ലാ​ണ് ഇ​വ​ര്‍ ഹോ​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. കാ​ക്ക​നാ​ട് ഇ​തി​ന്‍റെ പു​തി​യ ഒ​രു ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ക​ട തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ശു​ചീ​ക​ര​ണം ന​ട​ത്തു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ തു​ഷാ​ര അ​ജി​ത്ത് തൃ​ക്കാ​ക്ക​ര കോ​ര്‍​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്‍​ഫോ പാ​ര്‍​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ചി​ല സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി തു​ഷാ​ര അ​ജി​ത്ത് പ​റ​ഞ്ഞു.

ഇ​ന്‍​ഫോ പാ​ര്‍​ക്കി​ല്‍ ത​ന്‍റെ ഹോ​ട്ട​ലി​നു സ​മീ​പം പു​തി​യ​താ​യി വ​ന്ന ക​ട​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു തു​ഷാ​ര ആ​രോ​പി​ച്ചു. ഹി​ന്ദു, സി​ഖ് മ​തം അ​നു​സ​രി​ച്ചു ഹ​ലാ​ല്‍ മാം​സം ക​ഴി​ക്കു​ന്ന​ത് നി​ഷി​ദ്ധ​വും മ​ത​വി​രു​ദ്ധ​വു​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് താ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ പു​തി​യ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ച​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഹ​ലാ​ൽ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന​തു​പോ​ലെ ത​ന്നെ ഹ​ലാ​ൽ അ​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ൽ​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് തു​ഷാ​ര. ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നും സം​രം​ഭ​വു​മാ​യി മു​ന്നോ​ട്ടു​ പോ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.